14 December Friday

ചക്രവാളസീമയിലെ തുടുപ്പായി ഫ്രാൻസ്

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

വിയർപ്പും കണ്ണീരും ഉഴുതുമറിച്ച മൈതാനത്തിൽ കാലം നീട്ടിയ കരവലയത്തിലേക്ക് ഫ്രാൻസ്. കൊടുമുടികളുടെ ശിരസ്സറ്റു വീണ റഷ്യൻമണ്ണിലെ സോക്കർ സിംഹാസനത്തിലേക്കാണ് ഫ്രാൻസ് പൊരുതിക്കയറിയത്. 22 പോരാളികളുടെ കാൽവിരൽത്തുമ്പുകളിൽ തട്ടിയുണർന്ന തിരമാലകളെ വകഞ്ഞുമാറ്റി ചക്രവാളസീമയിലെ തുടുപ്പായി ഫ്രഞ്ചുകാർ.

നാടകീയതകൾ നിറഞ്ഞ കളിയിൽ ദാനഗോളിലൂടെ ഫ്രാൻസ്. മുന്നിൽ. മാൻഡ്സുകിച്ചിന്റെ ഹെഡർ സ്വന്തം വലയിൽ പതിച്ചു. ക്രൊയേഷ്യ പെരിസിച്ചിന്റെ ഇരമ്പുന്ന ഗോളിൽ സമനില നേടി. വീണ്ടും ഫ്രാൻസ് മുന്നിൽ. ഇത്തവണ ഗ്രീസ്മാന്റെ പെനൽറ്റി. ക്രൊയേഷ്യയ്ക്ക് ഇടവേളയുടെ ആശ്വാസം. കളി പുനരാരംഭിച്ചപ്പോൾ പോഗ്ബയുടെ ഇടങ്കാലനടി. തീർന്നില്ല, കിലിയൻ എംബാപ്പെയുടെ ഊഴം. ബോക്സിന് പുറത്തു നിന്ന് വെടിയുണ്ട. ക്രൊയേഷ്യയുടെ വീരപോരാട്ടത്തിന് ഫ്രാൻസിന്റെ വിരാമചിഹ്നം. ഫ്രഞ്ച് ഗോളി ലോറിസിന്റെ പിഴവിൽ നിന്ന് മാൻഡ്സുകിച്ച് ക്രൊേയഷ്യയുടെ പരാജയഭാരം കുറച്ചു.  

പ്രധാന വാർത്തകൾ
Top