19 October Friday

നെടുമ്പാശേരിയിൽ വീണ്ടും വിദേശ കറൻസി പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

കൊച്ചി> നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വീണ്ടും വിദേശകറൻസി പിടിച്ചു. പുലർച്ചെ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.30 കോടിയുടെ വിദേശ കറൻസിയാണ്‌ പിടിച്ചത്‌. സംഭവത്തിൽ മാള സ്വദേശി വിഷ്‌ണുവിനെ കസ്‌റ്റംസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഷാർജയിലേക്ക്‌  പോകാനായി എത്തിയ വിഷ്‌ണുവിന്റെ ബാഗേജിൽനിന്നാണ്‌ കറൻസി പിടിച്ചത്‌.

 ബുധനാഴ്‌ച പത്തരകോടിയുടെ വിദേശ കറൻസി അഫ്‌ഗാൻ സ്വദേശിയിൽനിന്നും പിടിച്ചിരുന്നു. തുടർച്ചയായി വിദേശകറൻസികൾ പിടികൂടിയതോടെ കസ്‌റ്റംസ്‌ നിരീക്ഷണം ശക്‌തമാക്കി
 

പ്രധാന വാർത്തകൾ
Top