20 November Tuesday

ഫുട്‌ബോൾ ലോകകപ്പ്‌ ഫ്ലെക്‍സുകള്‍ ആരാധകർതന്നെ അഴിച്ചുമാറ്റി മാതൃകയാകണം

വെബ് ഡെസ്‌ക്‌Updated: Monday Jul 16, 2018

തിരുവനന്തപുരം> ഫുട്‌ബോൾ ലോകകപ്പ്‌  ആഘോഷമാക്കാൻ  ഉയർത്തിയ ഫ്ലെക്‍സ്‌ ബോർഡുകൾ ആരാധകർ തന്നെ അഴിച്ചുമാറ്റി മാതൃകയാകണമെന്ന്‌ മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. ഫുട്ബോൾ മാമാങ്കം വരവേൽക്കാൻ നാടൊട്ടുക്കും ഫ്ലെക്‍സുകള്‍ ഫാൻസ്‌ ഉയർത്തിയിരുന്നു. ഈ ലോക കപ്പില്‍ ജപ്പാൻ ടീമും അവരുടെ ആരാധകരും മുന്നോട്ട് വെച്ച മാതൃക പിന്തുടർന്ന് നമ്മുടെ നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്ലെക്‍സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്കാരണത്തിനു നൽകി നമ്മക്ക് ഈ ഫുട്ബാൾ ലോക കപ്പ് അതിന്റെ പൂർണതയിൽ എത്തിക്കാമെന്നും  മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു.



പോസ്‌റ്റ്‌ ചുവടെ
കഴിഞ്ഞ ഒരു മാസത്തോളം ലോകത്തെ ഒരു പന്തിലേക്ക് ചുരുക്കിയ ഫുട്ബോൾ ലോക കപ്പ് മികച്ച ഒരു ഫൈനല്‍ മത്സരത്തിലൂടെ ക്രൊയേഷ്യയെ തോല്‍പ്പിച്ചു ഫ്രാന്‍സ് നേടിയിരിക്കുകയാണ്.

ഫുട്ബോള്‍ പ്രേമികള്‍ മനസ്സുനിറഞ്ഞു ആസ്വദിച്ച ഒരു ലോക കപ്പയിരുന്നു റഷ്യയിലേത്. റഷ്യയികാണാനായതിലും ഒട്ടും കുറവായിരുന്നില്ല നമ്മുടെ കേരളത്തിലെ ഫുട്ബോള്‍ ആവേശം. മലയാളികൾ പൊതുവെ പിന്തുണച്ചിരുന്ന ടീമുകൾ തുടക്കത്തിൽ തന്നെ പുറത്ത് പോയിരുന്നുവെങ്കിലും ആവേശം ഒട്ടും ചോരാതെ ഫൈനൽ വരെ കളി കണ്ടും ആഘോഷിച്ചും രസിച്ചു.

നിരവധി സ്ഥലങ്ങളിൽ ക്ലബ്ബുകളും സംഘടനകളും വലിയ സ്‌ക്രീനിൽ ലോക കപ്പിന്റെ ലൈവ് പ്രദര്‍ശനം ഒരുക്കിയിരുന്നു. ഈ ഫുട്ബോൾ മാമാങ്കം വരവേൽക്കാൻ നാടൊട്ടുക്കും ഫ്ലെക്‍സുകള്‍ ഫാൻസ്‌ ഉയർത്തിയിരുന്നു. ഈ ലോക കപ്പില്‍ ജപ്പാൻ ടീമും അവരുടെ ആരാധകരും മുന്നോട്ട് വെച്ച മാതൃക പിന്തുടർന്ന് നമ്മുടെ നാട്ടിലും നിരത്തുകളിലും ഉയര്‍ത്തിയ ഫ്ലെക്‍സുകളും മറ്റ് അലങ്കരങ്ങളും അഴിച്ചു മാറ്റി പുനഃസംസ്കാരണത്തിനു നൽകി നമ്മക്ക് ഈ ഫുട്ബാൾ ലോക കപ്പ് അതിന്റെ പൂർണതയിൽ എത്തിക്കാം.

 

പ്രധാന വാർത്തകൾ
Top