18 December Tuesday

'എന്റെ ടീം' ; ദേശാഭിമാനിയില്‍ നിങ്ങള്‍ക്കും എഴുതാം

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018

ലോകം കാല്‍പ്പന്തിന്റെ മായാഗോളത്തിലേക്ക് ചുരുങ്ങുകയാണ്. വിസ്‌മയക്കാഴ്‌ചകള്‍ക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌‌‌ബോള്‍ ആരാധകര്‍. അതിന്റെ വിശേഷങ്ങളാണ് ചുറ്റും. പ്രവചനം, പ്രതീക്ഷ, നിരീക്ഷണം, ഓരോ കളിപ്രേമിക്കുമുണ്ട് എന്തെങ്കിലും പറയാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേദിയാകാന്‍ ദേശാഭിമാനിയും തയ്യാറായിക്കഴിഞ്ഞു. ദേശാഭിമാനി ഓണ്‍ലൈനില്‍ നിങ്ങള്‍ക്കും എഴുതാം. നിങ്ങളുടെ കുറിപ്പുകള്‍ ഓണ്‍ലൈനിന്റെ സ്‌‌‌‌‌പെഷ്യല്‍ പേജില്‍ പ്രസിദ്ധീകരിക്കും. പറയാനുള്ളത് എഴുതൂ, ചെറുകുറിപ്പായി.

കുറിപ്പുകള്‍ മലയാളത്തില്‍ നിങ്ങളുടെ പേരുസഹിതം താഴെ പറയുന്ന മെയിലിലേക്ക് അയക്കുക.

മെയില്‍ ഐഡി: wc2018@deshabhimani.com


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top