15 November Thursday

പകർച്ചവ്യാധി തടയാൻ 100 കോടിയുടെ മരുന്ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


പ്രളയാനന്തര പകർച്ചവ്യാധികളെ നേരിടാൻ സംസ്ഥാനത്ത‌് 100 കോടി രൂപയുടെ മരുന്ന‌് സ്വരൂപിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരം മെഡിക്കൽ സർവീസസ‌് കോർപറേഷനാ (കെഎംഎസ‌്സിഎൽ)ണ‌്  മുഴുവൻ സർക്കാർ ആശുപത്രികൾക്കും ആവശ്യമായ മരുന്നുകൾ  സ്വരൂപിച്ചത‌്.

പ്രളയക്കെടുതിക്കിരയായ പ്രദേശങ്ങളിലെ ശുചീകരണത്തിനാവശ്യമായ 2.5 ലക്ഷം കിലോ ബ്ലീച്ചിങ്‌ പൗഡർ, എട്ടുകോടി ക്ലോറിൻ ടാബ‌്‌ലറ്റ‌്, 35,000 ലിറ്റർ ക്ലോറിൻ ലിക്വിഡ‌് എന്നിവ വിതരണംചെയ‌്തതിനുപുറമെയാണ‌് 100 കോടിയുടെ മരുന്ന‌് സംഭരിച്ചത‌്.

പ്രളയത്തെ തുടർന്ന‌് ആദ്യം പ്രത്യക്ഷപ്പെട്ട എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധത്തിന‌് അഞ്ചുകോടിയുടെ മരുന്ന‌് ആശുപത്രിയിലെത്തിച്ചു.

പ്രളയബാധിതപ്രദേശങ്ങളിലേക്ക‌്  82 ഇനം അവശ്യമരുന്നുകളാണ‌് പ്രധാനമായും എത്തിച്ചത‌്. പ്രളയകാലത്ത‌് ഇതര സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാരിനോടും സഹായം തേടിയതിന്റെഫലമായി 22 കോടി രൂപയുടെ മരുന്നും  സംഭരിക്കാനായി.

കെഎംഎസ‌്സിഎൽ സ്വന്തം ഗോഡൗണുകളിൽ 73 കോടിയുടെ മരുന്ന‌് വിതരണത്തിന‌് തയ്യാറാക്കിയിട്ടുണ്ടെന്നും ജനറൽ മാനേജർ ഡോ. എസ‌് ആർ ദിലീപ‌്കുമാർ അറിയിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top