17 November Saturday

പ്രളയബാധിതർക്ക് 10,000 രൂപ സഹായവിതരണം ഈ മാസം അഞ്ചിനകം പൂര്‍ത്തിയാക്കും: ഐസക്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

ആലപ്പുഴ > പ്രളയബാധിതർക്ക് സർക്കാർ നൽകുന്ന 10,000 രൂപ വീതമുള്ള സഹായവിതരണം അഞ്ചിനകം പൂർത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ‌്. ഏറെപ്പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക ലഭ്യമാക്കി. പുനരധിവാസശേഷമുള്ള കുട്ടനാട്ടിലെ സ്ഥിതി വിലയിരുത്താനും പരാതികൾ പരിഹരിക്കുന്നതിനുമായി കുട്ടനാട്ടിലെ പഞ്ചായത്തുകളിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. എല്ലായിടത്തും യോഗം ചേർന്ന് പ്രശ്‌നങ്ങൾ ചർച്ച ചെയ‌്തു. പലതിനും അപ്പോൾ തന്നെ പരിഹാരം നിർദേശിച്ചു. തകഴേ,എടത്വാ, തലവടി, മുട്ടാർ, വെളിയനാട്, നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, രാമങ്കരി, ചമ്പക്കുളം, നെടുമുടി എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.

കൊച്ചി
അർഹരായവർക്കുതന്നെയാണ് ദുരിതാശ്വാസ തുക ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന‌് അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ പറഞ്ഞു. കിറ്റ് തയ്യാറാക്കുന്ന കേന്ദ്രങ്ങൾ സന്ദർശിച്ചശേഷം കാക്കനാട് സിവിൽ സ്റ്റേഷനിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരുടെ കൃത്യമായ കണക്ക് തയ്യാറാക്കി അർഹരായവരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി ബാങ്കുകളിലേക്കും ട്രഷറി അക്കൗണ്ടുകളിലേക്കും തുക കൈമാറും. രണ്ടുദിവസം വീട്ടിൽ വെള്ളം കയറി വീട്ടുപകരണം നഷ്ടമായവർക്കാണ് പണം നൽകുന്നത്. ദുരന്തനിവാരണ നിയമപ്രകാരം അർഹതയുള്ളവർക്കാണ് തുക നൽകുക. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കിവരികയാണ്. ഇതു പരിശോധിച്ചശേഷമാണ് തഹസിൽദാർ തുക നൽകുക. അതുകൊണ്ടാണ് ചെറിയ താമസമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top