25 September Tuesday

ചെങ്ങന്നൂരിലും ആലുവയിലും കനത്തമഴ , നിരവധിപേരെ രക്ഷപ്പെടുത്തി, ചാലക്കുടിയിൽ വെള്ളമിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 കൊച്ചി> ചെങ്ങന്നൂരും ആലുവയിലും കനത്തമഴ തുടരുന്നത്‌ രക്ഷാപ്രവർത്തനത്തെ ബാധിച്ചു.  കനത്ത മഴയ്ക്കിടയിലും ഈ മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്‌.ആയിരക്കണക്കിന്‌ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്‌ മാറ്റി.

നിരവധിപേർ ഇപ്പോഴും  കുടുങ്ങികിടക്കുകയാണ്‌. ആളുകൾ കുടുങ്ങികിടക്കുന്ന പലയിടങ്ങളിലേക്കും ഇപ്പോഴും രക്ഷാപ്രവർത്തകർക്ക്‌ എത്തിപ്പെടാനായിട്ടില്ല . നേരം വെളുത്തതോടെ കൂടതൽ വള്ളങ്ങളിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ചെങ്ങന്നൂരിൽ  വെള്ളം കൂടുതലായി ഉയരാത്തത്‌ രക്ഷാപ്രവർത്തനത്തിന്‌ സഹായമാണ്‌. കൂടുതൽ ഹെലികോപ്‌റ്ററുകളും ബോട്ടുകളും ഇന്നെത്തും.

കനത്തനാശമുണ്ടായ ചാലക്കുടിയിൽ വെള്ളമിറങ്ങിതുടങ്ങി. പെരിയാറിലും ജലനിരപ്പിൽ കുറവുണ്ടായിട്ടുണ്ട്‌.

അതേസമയം കാലാവസ്‌ഥ പ്രതലികൂലമായതിനാൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഹെലികോപ്‌റ്റർ തിരിച്ചിറക്കി.

ചെങ്ങന്നൂര്‍ തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രിയോടെയാണ്‌  ശക്തമായ മഴ വീണ്ടും തുടങ്ങിയത്‌. ആറന്‍മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തിലാണ്‌.

ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എന്നാല്‍ രാത്രിയും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നു.

ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top