17 November Saturday
കൃഷിനാശം

ഇൻഷുറൻസില്ലെങ്കിലും ധനസഹായം നൽകും: ഐസക്ക‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


കൃഷി നശിച്ച കർഷകർക്ക‌് വിള ഇൻഷുറൻസ‌് പരിരക്ഷയില്ലെങ്കിലും ധനസഹായം നൽകുമെന്ന‌് മന്ത്രി തോമസ‌് ഐസക്ക‌്. മടവീഴ‌്ചയുണ്ടായ പാടങ്ങൾക്ക‌് നഷ്ട പരിഹാരം ലഭിക്കുമെങ്കിലും വെള്ളം കവിഞ്ഞ‌് നെല്ല‌് നശിച്ചവർക്ക‌് സഹായം കിട്ടില്ലെന്ന‌് കുട്ടനാട്ടിലെ കർഷകർ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.  ഏതൊക്കെ പാടങ്ങളാണ‌് സഹായത്തിന‌് അർഹതയെന്ന‌് കൃഷി ഓഫീസർമാർ കണക്കെടുക്കും. ചെലവിന‌് ആനുപാതികമായ തുക നഷ്ടപരിഹാരം നൽകും.

വാസയോഗ്യമല്ലാതായ വീടുകൾ നിർമിക്കുന്നതിന‌് സർക്കാർ നാലുലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട‌്.  വില്ലേജ‌് ഓഫീസർമാർ മുഖേന ഇതിന‌് നടപടി  ആരംഭിച്ചു. കുട്ടനാട്ടിൽ പലയിടത്തും പാടശേഖരങ്ങളുടെ പുറംബണ്ട‌് ബലപ്പെടുത്തേണ്ടതുണ്ട‌്. 50 കോടിയെങ്കിലും ഇതിന‌് ആവശ്യമാണ‌്. കല്ലുകെട്ടാൻ ഒരു കോടി അനുവദിച്ചിട്ടുണ്ട‌്.

ടെൻഡർവിളിച്ച‌് മടയിടുന്ന ജോലി ആരംഭിക്കുന്നതിന‌് കാലതാമസം നേരിടും. ജനകീയപങ്കാളിത്തത്തോടെ ഇത‌് ഉടൻ എങ്ങനെ ചെയ്യാമെന്ന‌് ആലോചിക്കണം. വീണ്ടും കൃഷിയിറക്കാൻ വിത്തുവേണം. ശനിയാഴ‌്ച തിരുവനന്തപുരത്തുചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ചെല്ലാം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top