18 November Sunday

ആദരനിറവിലും ചിരിപ്പിക്കാന്‍ മറക്കാതെ ഇന്ദ്രന്‍സ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

തിരുവനന്തപുരം  > ഇന്ദ്രന്‍സിനോടുള്ള ആരാധകരുടെ ആദരവും സ്‌നേഹവും വിളിച്ചോതി സംസ്ഥാനചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ നിന്നുയര്‍ന്നു കാതടപ്പിക്കും കൈയടി. ആരാധകരുടെ സ്‌നേഹാരവരങ്ങളുടെ നിറവിലാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഏറ്റുവാങ്ങിയത്.

ആരാധകരുടെ സ്‌നേഹത്തിന് കുറിക്കുകൊള്ളും ഒരുചിരി നമ്പറായിരുന്നു ഇന്ദ്രന്‍സിന്റെ സമ്മാനം. 'കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ' സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കൈയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

 

പ്രധാന വാർത്തകൾ
Top