20 September Thursday

ഫസല്‍വധം: സിബിഐ കേസ് ഡയറി ഹാജരാക്കണണമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Sep 10, 2018

കൊച്ചി > ഫസല്‍ വധക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. കേസന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ചവരുത്തിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കണക്കിലെടുത്താണ് കോടതിനടപടി.

ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന കുപ്പി സുബീഷിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിച്ചു.

വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ പിടിയിലായ കുപ്പി സുബീഷ് ഫസല്‍വധത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഫസല്‍വധവുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്എസ് നേതാവുമായുള്ള സുബീഷിന്റെ സംഭാഷണത്തിന്റെ വീഡിയോദൃശ്യങ്ങളും സിബിഐക്കു കൈമാറിയിട്ടും ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഫസല്‍ വധക്കേസ് സിബിഐയുടെ ഉന്നതതലസംഘം പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് എബ്രഹാം മാത്യു പരിഗണിച്ചത്.

 


പ്രധാന വാർത്തകൾ
Top