20 July Friday

വിവാദ പരാമര്‍ശം: ഫാറൂഖ് കോളേജ് അധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Mar 22, 2018

കോഴിക്കോട് > വിവാദ പരാമര്‍ശം നടത്തിയ ഫാറൂഖ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവറിനെതിരേ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊടുവള്ളി പൊലീസാണ് കേസെടുത്തത്. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പോലീസ് കേസ്.

കോളേജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ നേരത്തെ ഈ അധ്യാപകന്‍ അവധിയില്‍ പോകാന്‍ തീരുമാനിച്ചിരുന്നു.  അവധിയില്‍ പ്രവേശിക്കണമെന്ന് കോളജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്  ജവഹര്‍ അവധിയില്‍ പ്രവേശിച്ചതെന്നാണു സൂചന. നരിക്കുനിക്കടുത്ത് എളേറ്റില്‍ നടത്തിയ പ്രസംഗത്തിനിടെയാണ്  അധ്യാപകന്‍ വിവാദപരാമര്‍ശം നടത്തിയത്.

 

പ്രധാന വാർത്തകൾ
Top