19 September Wednesday

കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


പ്രളയദുരിതത്തെ ഒറ്റക്കെട്ടായി നേരിടുന്ന കേരളത്തിനെതിരെ വിദ്വേഷ‐വർഗീയ പ്രചാരണങ്ങളുമായി സംഘപരിവാർ അനുകൂലികൾ. കേരളത്തെ സഹായിക്കരുതെന്നും മതവും ജാതിയും സൂചിപ്പിച്ചുള്ള വേർതിരിവുകൾക്ക് ആഹ്വാനം ചെയ്തുമുള്ള പോസ്റ്റുകളാണ് ഇവർ പ്രചരിപ്പിക്കുന്നത്. ബീഫ് കഴിക്കുന്ന കേരളീയർക്ക് കേന്ദ്രസർക്കാർ സഹായം നൽകരുതെന്ന സംഘടിത പ്രചാരണവും നടക്കുന്നു.

'കേരളീയർ പശുക്കളെ പരസ്യമായി കശാപ്പ‌് ചെയ്യുന്നു, ബിജെപിയെ എതിർക്കാനായി ബീഫ് ഫെസ്റ്റിവൽ നടത്തുന്നു, അവർക്ക് സഹായം നൽകരുത്'‐ ഒരു സംഘപരിവാർ അനുകൂല അക്കൗണ്ട് പോസ്റ്റ‌് ചെയ്തു. കേന്ദ്രം കേരളത്തെ സഹായിക്കരുതെന്നും സംസ്ഥാനം ഒറ്റയ്ക്ക് നേരിടട്ടെയെന്നുമുള്ള അധിക്ഷേപവാക്കുകളും ചൊരിയുന്നു. 'നാം പൂജിക്കുന്ന പശുക്കളെ കൊല്ലുന്നവരെ സഹായിക്കേണ്ടതില്ലെ'ന്നാണ് ചില ഉത്തരേന്ത്യൻ സംഘപരിവാർ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുന്നത്.ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി നടപടികളെ തെറ്റായി വ്യാഖ്യാനിച്ചും നിരവധി പോസ്റ്റുകൾ ഉണ്ട്.

കേരളത്തിലുണ്ടായ പ്രളയം 'ദൈവകോപ'മാണെന്ന ദുഷ‌്‌പ്രചാരണത്തെ സംസ്ഥാനത്തെ സംഘപരിവാറുകാരും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവയ്ക്കുന്നു. ക്രിസ്ത്യൻ‐മുസ്ലിം ഭൂരിപക്ഷ ജില്ലകളിലാണ് ദുരന്തം കൂടുതലെന്ന് ചിലർ കണ്ടെത്തുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top