17 November Saturday

വ്യാജ വാട്സ് ആപ്പ് ഹര്‍ത്താല്‍; രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

താനൂര്‍ >  വ്യാജ വാട്സ്ആപ്പ് ഹര്‍ത്താലിന്റെ പേരില്‍ താനൂരില്‍ അക്രമം നടത്തിയ പ്രതികളില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. താനൂര്‍ പുതിയ കടപ്പുറം കടവണ്ടിപുരയ്ക്കല്‍ യൂസഫ്കോയ (19), പരീക്കാക്കന്റെ പുരയ്ക്കല്‍ ഹബീബ് (22) എന്നിവരെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തകര്‍ക്കല്‍, പൊലീസിനെ അക്രമിക്കല്‍, താനൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

 

പ്രധാന വാർത്തകൾ
Top