20 September Thursday

സിപിഐ എം നേതാവിന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചരണം; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

പിടിയിലായ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ സലാം ചേലേമ്പ്ര

പട്ടാമ്പി > സിപിഐ എം പട്ടാമ്പി ലോക്കല്‍ കമ്മിറ്റി അംഗം പി പി മൊയ്‌തീന്റെ ഫേസ്‌ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ലീഗിന്റെ സജീവ പ്രവര്‍ത്തകനായ സലാം ചേലമ്പ്രയെ കോഴിക്കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

എടപ്പാളില്‍ തീയേറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് സിപിഐ എം നേതാവാണെന്ന തരത്തലായിരുന്നു പ്രചാരണം. ഇതിനു വേണ്ടി പി പി മൊയ്തീന്റെ പ്രൊഫൈല്‍ വ്യാപകമായി ഉപയോഗിച്ചു. പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. പീഡനക്കേസില്‍ പ്രതിയായ ലീഗുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം വ്യാജപ്രചരണം നടത്തിയത്.  ഫേസ്ബുക്ക് പ്രൊഫൈല്‍ ദുരുപയോഗം ചെയ്തതില്‍ പങ്കുള്ള മറ്റുള്ളവരേയും പൊലീസ് തിരയുന്നുണ്ട്.

 പി പി മൊയ്തീന്‍ കുട്ടിയുടെ പ്രൊഫൈല്‍ ദുരുപയോഗം ചെയ്ത്  നടത്തിയ വ്യാജപ്രചാരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍

പി പി മൊയ്തീന്‍ കുട്ടിയുടെ പ്രൊഫൈല്‍ ദുരുപയോഗം ചെയ്ത് നടത്തിയ വ്യാജപ്രചാരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍


ദിവസങ്ങള്‍ക്ക് മുമ്പ് സിനിമ തിയേറ്ററില്‍ വച്ച് പത്ത്  വയസുകാരിയെ പീഡിപ്പിച്ചതിന്  പാലക്കാട് തൃത്താല  സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ മൊയ്തീന്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍  പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top