19 September Wednesday

പ്രളയബാധിത പ്രദേശത്തെ കുട്ടികൾക്കായി ബാലസാഹിത്യകൃതികൾ; ഫേസ്‌ബുക്ക്‌ ക്യാമ്പയിന്‌ പിന്തുണയേറുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

കൊച്ചി > പ്രളയ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക്‌ നഷ്‌ടമായത്‌ അവരുടെ പാഠപുസ്‌തകങ്ങളും നോട്ടുബുക്കുകളും മാത്രമല്ല, അവരുടെ പ്രിയപ്പെട്ട ബാലസാഹിത്യ പുസ്‌തകങ്ങൾ കൂടിയാണ്‌. പ്രളയദുരിതത്തിൽപ്പെട്ട കുട്ടികൾക്ക്‌ ബാലസാഹിത്യ പുസ്തകങ്ങൾ എത്തിച്ചുനൽകാനുള്ള ക്യാമ്പയിന്‌ പിന്തുണയേറുന്നു. നാഷണൽ ബുക്ക്‌ ട്രസ്റ്റിൽ അസിസ്റ്റന്റ്‌ എഡിറ്ററായ റൂബിൻ ഡിക്രൂസാണ്‌ ക്യാമ്പയിന്‌ തുടക്കം കുറിച്ചത്‌.

ഫേസ്‌ബുക്കിൽ ക്യാമ്പയിന്‌ പിന്തുണയേറിയതോടെ നിരവധി പേർ ബാലസാഹിത്യ പുസ്‌തകങ്ങൾ സംഭാവന ചെയ്‌ത്‌ രംഗത്തെത്തി. കേരളത്തിലെ ബുക്ക് മാര്‍ക്ക് ഷോപ്പുകള്‍ പുസ്തകങ്ങള്‍ ശേഖരിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കുന്ന ചുമതല ഏറ്റെടുക്കാമെന്ന്‌ അറിയിച്ചിരുന്നു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുസ്തകവിതരണ സ്ഥാപനമാണ് ബുക്ക് മാർക്ക്‌. എല്ലാ ജില്ലയിലെയും ബുക്ക് മാര്‍ക്ക് കേന്ദ്രം പുസ്‌തകങ്ങൾ ശേഖരിച്ച്‌ വയനാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയം ബാധിച്ച സ്‌കൂളുകളില്‍ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും ബുക്ക് മാര്‍ക്കിന്റെ വിലാസം ലഭിക്കുന്നതിന്‌ ഈ നമ്പറിൽ ബന്ധപ്പെടുക: 9447363682.

റൂബിൻ ഡിക്രൂസിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌:

നിങ്ങളും കുട്ടിപ്പുസ്തകങ്ങൾ എത്തിക്കില്ലേ?
ഒരു കുട്ടി വായനക്കാരി/ വായനക്കാരൻ അവയ്കായി കാത്തിരിക്കുന്നു.

പ്രളയം നേരിട്ട സ്ഥലങ്ങളിലെ കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങളെത്തിക്കാനുള്ള ശ്രമങ്ങൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. കേരള ബുക്ക് മാർക്കിൻറെ ശാഖകൾ അവധി കഴിഞ്ഞ് തുറന്നിട്ടുണ്ട്. പലരും പുസ്തകങ്ങൾ എത്തിച്ചിട്ടുമുണ്ട്.

ഈ പുസ്തകങ്ങൾഎത്തിക്കുമ്പോൾ ഒരു ഫോട്ടോ കൂടെ എടുത്ത് ഫേസ്ബുക്കിലിട്ടാൽ മറ്റുള്ളവർക്ക് അത് ഒരു പ്രചോദനമകും. പുസ്തകം ഫോട്ടോയുടെ പോസ്റ്റിൽ എന്നെക്കൂടെ ടാഗ് ചെയ്യണേ.

ഒരു സമൂഹത്തിലും മുഴുവൻ കുട്ടികളും പുസ്തകവായനക്കാരായിരിക്കില്ല. പക്ഷേ, 25 ശതമാനം പേർ പുസ്തകവായനക്കാരാണെങ്കിൽ, കൈകളിൽ പുസ്തകങ്ങളില്ലാത്ത ലോകം അവർക്ക് എത്ര നിരാശാഭരിതമായിരിക്കും! ഈ നിരാശ ഇല്ലാതാക്കാനാണ് നമ്മൾ ശ്രമിക്കുന്നത്.

ഈ പുസ്തകങ്ങൾ ബുക്ക് മാർക്ക് നല്കുക സ്കൂൾ ലൈബ്രറികൾക്കല്ല, ക്ലാസ് റൂം ലൈബ്രറികൾക്കുമല്ല. കുട്ടികൾക്ക്. ഓരോ കെട്ട് പുസ്തകം പ്രളയം നേരിട്ട പ്രദേശങ്ങളിലെ സ്കൂളുകളിൽ എത്തിക്കും. ആവശ്യമുള്ള കുട്ടികൾ അവ എടുക്കും. മലവെള്ളത്തിൽ നനഞ്ഞുപോയ തങ്ങളുടെ പ്രിയ പുസ്തകങ്ങൾക്ക് പകരമായി അവ ഈ കുഞ്ഞുങ്ങൾ വീട്ടിൽ കൊണ്ടു പോകട്ടെ, പരസ്പരം കൈമാറി വായിക്കട്ടെ.

പുസ്തകങ്ങൾ ശേഖരിക്കുന്ന ബുക്ക് മാർക്ക് ശാഖകളുടെ വിലാസം താഴെ കൊടുക്കുന്നു. തപാലിലയക്കുന്നവർ ബുക്ക് മാർക്കിൻറെ തിരുവനന്തപുരം ഓഫീസിലേക്കയക്കണം.

KERALA STATE BOOK MARK (Govt. of Kerala , Cultural Affairs Department )
Central Archives Building, Punnapuram, Fort P.O., Thiruvananthapuram - 695 023 E-mail: keralabookmarks@gmail.com, Ph No: 0471 - 2473921, 2467536

മറ്റു ജില്ലകളിൽ താഴെപ്പറയുന്ന ഷോപ്പുകളിൽ ഏല്പിക്കാം.
BRANCH ADDRESS & PHONE NUMBERS
1. V.J.T Hall Compound, Trivandrum.- 695034 0471-2453822

കൊല്ലത്ത് 7559948829 (രാഹുൽ) എന്ന നമ്പറിൽ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.

2. Municipal Bus Stand, Thiruvalla.- 689101 0469-2633338
3. ONK Junction, ONK Building, Kayamkulam- 690502 0479-2443007
4. Cullan Road, Vazhicheri, Alapuzha- 688001 0477-2245105
5. Thirunakkara, Kottayam.- 686001 0481-2565774
6. Archanapadi, Pvt. Bus Stand Thodupuzha- 68558 0486-2220571
7. Near Pvt.Bus Stand, Kattappana-685508 9446418284
8. Revenue Tower, Room No.B-11, Near Boat Jetty, Ernakulam- 682011 0484-2374913
9. Sakthan Arcade, Near NBS, Thrissur.- 680001 0487-2422204
10. പാലക്കാട് പുസ്തകങ്ങൾ നല്കാനുള്ളവർ പ്രശാന്ത് 8547333606, ബിന്ദു- 9496519049 എന്നിവരെ വിളിച്ച് മൊബൈൽ ബുക്ക് ഷോപ്പിൽ നല്കാം.
11. Metro Square, Pandikkadu Road, Manjery.- 676121 8606076050

12. Noor Complex, Mavoor Road, Kozhikkodu.- 673004 0495-2720514 കോഴിക്കോടെ ഈ ഷോപ്പിൽ വെള്ളം കയറിയ പ്രശ്നം പരിഹരിച്ച് ഷോപ്പ് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

13. Municipal Bus Stand, S. Batheri. – 673592 0493-6220159
14. Municipal Bus Stand, Kannur. - 670001 0497-2700490

കാസർകോട് പുസ്തകം നല്കാനുള്ളവർ 9497422620 എന്ന നമ്പരിൽ വിളിച്ച് എത്തിക്കണം.

ഒരു കുട്ടിക്ക് നിങ്ങൾക്ക് സമ്മാനിക്കാൻ തോന്നുന്ന പുസ്കങ്ങൾ നല്കണേ. ഇംഗ്ലീഷും മലയാളവും ആവാം. ഇടുക്കിയിൽ തമിഴുമാവാം. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ നല്കാം. പുതിയവ നല്കിയാലും സന്തോഷം.

സ്ഥാപനങ്ങൾക്ക് പുസ്തകങ്ങൾ വാങ്ങി നല്കാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top