24 September Monday

ദുരിതാശ്വാസനിധി: ധനസമാഹരണത്തിനായി നിർബന്ധപിരിവില്ല- മന്ത്രി ഇ പി ജയരാജൻ

സ്വന്തം ലേഖകൻUpdated: Friday Sep 14, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണത്തിനായി നിർബന്ധപിരിവില്ലെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിരൂക്ഷമായ പ്രളയക്കെടുതിക്കാണ‌് സംസ്ഥാനം ഇരയായത‌്. പ്രാഥമിക നിഗമനം അനുസരിച്ച‌് നാൽപ്പതിനായിരം കോടിയിലേറെ രൂപയുടെ നഷ‌്ടമാണ‌് സംഭവിച്ചത‌്. അവസാന കണക്കെടുപ്പിൽ ഇത‌് വർധിക്കാനാണ‌് സാധ്യത.

കനത്ത നാശനഷ‌്ടം സംഭവിച്ച കേരളത്തെ പുനനിർമിക്കാൻ കോടിക്കണക്കിനു രൂപ ആവശ്യമാണ‌്. കേന്ദ്രത്തിന്റെയും ലോകബാങ്ക‌് പോലുള്ള ഏജൻസികളുടെയും സഹായം കൊണ്ടുമാത്രം പുനിർമിതി സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ‌് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ ജീവനക്കാരോട‌് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ അഭ്യർഥിച്ചത‌്. കേരളത്തിന്റെ അവസ്ഥയെക്കുറിച്ച‌് കൃത്യമായ ബോധ്യം ഉള്ള ആരും ഈ അഭ്യർഥന മാനിച്ച‌് സംഭാവന നൽകും. അതേസമയം ശമ്പളം നൽകാൻ താൽപ്പര്യമില്ലാത്ത ജീവനക്കാരെ സർക്കാർ സമ്മർദ്ദത്തിലാക്കുയില്ല. നിർബന്ധ പിരിവിനും തയ്യാറല്ല.

സ‌്കൂൾ കുട്ടികൾ ഉൾപ്പെടെ അവരുടെ കഴിവിന്റെ പരമാവധി നൽകുന്നുണ്ട‌്. രണ്ടു ദിവസത്തിനുള്ളിൽ 15 കോടി രൂപയിലേറെയാണ‌് സ‌്കൂളുകളിൽ നിന്ന‌് സംഭാവന ലഭിച്ചത‌്. മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടത്തുന്ന ധനസമാഹരണത്തോടും മികച്ച പ്രതികരണമാണുള്ളത‌്. കേരളം ഒറ്റക്കെട്ടായി ഇങ്ങിനെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരം നടത്തുമ്പോൾ ഒരുവിഭാഗം ജീവക്കാർ ഇതിനോട‌് മുഖംതിരിഞ്ഞു നിൽക്കുന്നത‌് ശരിയാണോ എന്ന‌് അവർ തന്നെ ചിന്തിക്കണമെന്ന‌് മന്ത്രി ഇ പി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top