24 September Monday

ഇ പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

തിരുവനന്തപുരം > സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ലളിതമായ ചടങ്ങില്‍ രാവിലെ  പത്തിന് ഗവര്‍ണര്‍ ജസ്‌റ്റിസ്‌ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മന്ത്രിമാരായ എ സി മൊയ്തീന്‍, വിഎസ്  സുനില്‍കുമാര്‍,  സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ എംഎല്‍എമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.



ഇന്ന് പതിനൊന്നുമണിയോടെ ചേരുന്ന മന്ത്രിസഭ യോഗത്തിലും  ഇ പി ജയരാജന്‍ പങ്കെടുക്കും.  ഗവര്‍ണര്‍ നല്‍കുന്ന വിരുന്നില്‍ പങ്കെടുത്ത ശേഷമായിരിക്കും ഇ പി  മന്ത്രിസഭാ യോഗത്തിനെത്തുക

നേരത്തെ മന്ത്രിസഭയില്‍ അംഗമായിരുന്ന ഇ പി ജയരാജനെ ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കണമെന്ന സിപിഐ എം നിര്‍ദ്ദേശം മുന്നണിയോഗം അംഗീകരിച്ചതോടെയാണ് ഇ പി ജയരാജൻ വീണ്ടും മന്ത്രിയായത്. മുമ്പും വ്യവസായ വകുപ്പാണ്‌ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നത്‌.




 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top