24 September Monday

നാലു സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

കൊച്ചി > നാലു സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഈ അധ്യയന വര്‍ഷം പ്രവേശനത്തിന് ഹൈക്കോടതിയുടെ അനുമതി.തൊടുപുഴ അല്‍ അസര്‍ ,വയനാട് ഡിഎം ,പാലക്കാട് പി കെ ദാസ്,വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജുകള്‍ക്കാണ് കോടതിയുടെ അനുമതി

അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ
റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ കോളേജുകളുടെ അനുമതി റദ്ദാക്കിയത്.ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെ മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്
 


പ്രധാന വാർത്തകൾ
Top