24 September Monday

പ്രളയം: ജലാശയങ്ങളിലെ മുങ്ങിക്കുളി കർണരോഗമുണ്ടാക്കുമെന്ന‌് ഇഎൻടി വിദഗ‌്ധർ

സ്വന്തം ലേഖകൻUpdated: Sunday Sep 9, 2018

കൊച്ചി > പ്രളയം മൂലം മലിനമാക്കപ്പെട്ട ജലാശയങ്ങളിൽ മുങ്ങിക്കുളിക്കുന്നത‌് കർണ്ണരോഗങ്ങൾക്ക‌് വഴിയൊരുക്കുമെന്ന‌് ഇഎൻ‍ടി സർജന്മാരുടെ സംസ്ഥാനസമ്മേളനം മുന്നറിയിപ്പു നല്കി. ജലാശയങ്ങളിൽ കുളിക്കുന്നവർ ചെവിയ്ക്കുള്ളിൽ വെള്ളം കയറാതിരിക്കാൻ മുൻകരുതലെടുക്കണമെന്നും സമ്മേളനം വ്യക്തമാക്കി.

കുട്ടികളുടെ തൊണ്ടയിൽകാണപ്പെടുന്ന മിക്കവാറും മുഴകളും ആശങ്കപ്പെടേണ്ടതല്ല. പൂച്ചകളുമായി അടുത്തിടപഴകുന്ന കുട്ടികളിലും ഇത്തരം നിരുപദ്രവകരമായ മുഴകൾ കാണാറുണ്ടു. അഞ്ചു ശതമാനത്തിൽത്താഴെയുള്ള മുഴകൾ മാത്രമേ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരുന്നുള്ളൂവെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യുന്ന വിവിധയിനം ശസ്ത്രക്രിയാരീതികളു‍ം സമ്മേളനം ചർച്ച ചെയ‌്തു.

ഭാരവാഹികൾ: ഡോ. ജോർജ്ജ് വർഗീസ‌്(പ്രസിഡന്റ‌്). ഡോ. ഗീതാ നായർ(സെക്രട്ടറി). മറ്റു ഭാരവാഹികൾ: ഡോ. പ്രശോഭ് സ്റ്റാലിൻ (ട്രഷറർ), ഡോ. പ്രീതി മേരി(വൈസ് പ്രസിഡണ്ട്), ഡോ. ഷാജിദ്, ഡോ. പോൾ സാമുവേൽ, ഡോ. മധുസൂദനൻ (ജോ. സെക്രട്ടറിമാർ)


പ്രധാന വാർത്തകൾ
Top