Top
22
Thursday, February 2018
About UsE-Paper

കൊല്ലത്ത് ഉത്സവത്തിനിടെ ആന ഇടഞ്ഞു

Saturday Jan 20, 2018
വെബ് ഡെസ്‌ക്‌

കൊട്ടിയം > കൊല്ലം തഴുത്തലയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആനവിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ആളുകള്‍ നിലത്തുവീണാണ് പരിക്കേറ്റത്.

ഇവരെസമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓടുന്നതിനിടെ അടുത്തുനിന്ന ആനയ്ക്കും പരിക്കേറ്റു.തഴുത്തല ഗണപതി ക്ഷേത്ര മൈതാനത്തിനു സമീപം റോഡിലാണ് ആന ഇടഞ്ഞത്.

ആനയുടെ വാലില്‍ ചിലര്‍ പിടിച്ചതാണ് ഇടയാന്‍ കാരണം. ഇതിനിടെ ആനപ്പുറത്തിരുന്ന ഒരാളും താഴെ വീണു. വാഹനങ്ങള്‍ തകര്‍ത്തു ഇടഞ്ഞോടിയ ആനയെ മയക്കവെടിവെച്ച് പിന്നീട് തളക്കുകയായിരുന്നു. 12 ഓളം പേര്‍ക്ക് പരുക്കു പറ്റിയതായാണ് വിവരം. ഒരു പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല.