24 September Monday

ജനവാസ കേന്ദ്രത്തില്‍ ഭീതി വിതച്ച ഒറ്റയാന്‍ പശുക്കിടാവിനെ കുത്തിക്കൊന്നു; വനം വകുപ്പിന്റെ വാഹനം തകര്‍ത്തു

സ്വന്തം ലേഖകന്‍Updated: Monday Sep 10, 2018

കാട്ടാനയുടെ കുത്തേറ്റ് ചത്ത പശു


പേരാവൂര്‍/ കണ്ണൂര്‍ > ജനവാസ കേന്ദ്രത്തില്‍ ഭീതി വിതച്ച ഒറ്റയാന്റെ പരാക്രമത്തില്‍ വനം വകുപ്പിന്റെ ജീപ്പ്  തകര്‍ന്നു. മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിലാണ് കാട്ടാനയിറങ്ങി ഭീതി പടര്‍ത്തിയത്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നും പുഴകടന്ന് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. വീട്ടുപറമ്പില്‍ കെട്ടിയിട്ട പശുവിനെ കുത്തിക്കൊന്ന ശേഷമാണ്‌ കാട്ടാന വനം വകുപ്പിന്റെ ജീപ്പും തകര്‍ത്തത്‌.

ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ ചാക്കാട് സ്വദേശി വലിയമറ്റം പുരുഷോത്തമനാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാക്കാട്ടെ മമ്മാലി റിജിത്ത് എന്ന കണ്ണന്റെ രണ്ട് വയസ് പ്രായമുള്ള പശുകിടാവിനെയാണ് കാട്ടാന കുത്തിക്കൊന്നത്.  

വനം വകുപ്പിന്റെ ജീപ്പ് കാട്ടാന തകര്‍ത്ത നിലയില്‍

വനം വകുപ്പിന്റെ ജീപ്പ് കാട്ടാന തകര്‍ത്ത നിലയില്‍



പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തുകയായിരുന്നു കാട്ടാന. പോലീസും ,ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ആനയെ കാട്ടിലേക്കയക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.
 


പ്രധാന വാർത്തകൾ
Top