16 October Tuesday

2018 ലെ അവനീബാല പുരസ്‌‌‌‌കാരം ഇ സന്ധ്യയ്‌ക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

കൊല്ലം > അദ്ധ്യാപികയും സാഹിത്യ ഗവേഷകയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്‌മരണാര്‍ത്ഥം മലയാളത്തിലെ എഴുത്തുകാരികള്‍ക്കായി ഏര്‍പ്പെടുത്തിയ 10 ാമത് അവനീബാല പുരസ്‌കാരത്തിന് ഇ സന്ധ്യ അര്‍ഹയായി. ഇ സന്ധ്യയുടെ 'പേരില്ലാവണ്ടിയില്‍ ' എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്.

പതിനായിരം രൂപയും ശില്പവും പുരസ്‌‌കാര രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം. ഒ.വി.ഉഷ, ഡോ.ഡി.ബഞ്ചമിന്‍, പ്രൊഫ.സുധാ ബാലചന്ദ്രന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് 6 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളജില്‍ അധ്യാപികയായ സന്ധ്യആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്. 2008 ല്‍ പുഴ.കോം അവാര്‍ഡ് (‘പുഴ പറഞ്ഞത്’), 2009 ല്‍ സാഹിതീയം തകഴി പുരസ്‌കാരം (‘പടികള്‍ കയറുന്ന പെണ്‍കുട്ടി’ രണ്ടാംസ്ഥാനം), 2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് (‘അവിലോസുപൊടി’ രണ്ടാംസ്ഥാനം) തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
 

പ്രധാന വാർത്തകൾ
Top