17 November Saturday

ഡിവൈഎഫ്ഐ സ്വാതന്ത്ര്യസംഗമം നാളെ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


‘ഇന്ത്യ അപകടത്തിൽ, പൊരുതാം നമുക്കൊന്നായ്’ എന്ന മുദ്രാവാക്യമുയർത്തി 15ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യസംഗമം സംഘടിപ്പിക്കും. മഴക്കെടുതിമൂലം കനത്ത നാശം നേരിടുന്ന വയനാട്, ഇടുക്കി ജില്ലകളിലെ സംഗമം ഒഴിവാക്കി. കുട്ടനാട് ഉൾപ്പെടെയുള്ള ദുരന്തബാധിതമേഖലയിലെ ബ്ലോക്കുകളിലും പരിപാടിയുണ്ടാകില്ല. സ്വാതന്ത്ര്യസംഗമം നടക്കുന്ന കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് ശേഖരിക്കും.

രാഷ്ട്രീയ‐ സാമൂഹ്യ‐ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംഗമത്തിന്റെ ഭാഗമാകും. കോഴിക്കോട് ടൗണിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് കൊടുങ്ങല്ലൂരിലും  ഉദ്ഘാടനം ചെയ്യും.

പ്രധാന വാർത്തകൾ
Top