12 December Wednesday

'കുടിനീരിനായി യുവതയുടെ കാവല്‍': ജലസംരക്ഷണത്തിനായി നൂറിലധികം തടയണകള്‍ നിര്‍മിച്ച് ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 21, 2018

ഡിവൈഎഫ്‌ഐയുടെ തടയണ നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാവലി പുഴയില്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ നിര്‍വഹിക്കുന്നു

കല്‍പ്പറ്റ > 'കുടിനീരിനായി യുവതയുടെ കാവല്‍'  എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ ജില്ലയില്‍ തടയണ നിര്‍മാണം ആരംഭിച്ചു. നൂറിലധികം കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയണ നിര്‍മിച്ചു. കാലാവസ്ഥ വ്യതിയാനവും മഴക്കുറവിലും ജില്ല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ്  ജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി  ഡിവൈഎഫ്‌ഐ തടയണ നിര്‍മാണം നടത്തിയത്.

തടയണ നിര്‍മാണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബാവലിയില്‍ കബനീ നദിക്ക് കുറുകെ തടയണ നിര്‍മാണത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ നിര്‍വഹിച്ചു. ഒ ആര്‍ കേളുഎംഎല്‍എ, എ എന്‍ പ്രഭാകരന്‍, പി വി സഹദേവന്‍, കെ എം വര്‍ക്കി, ശങ്കരന്‍, കെ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ റഫീഖ്, പ്രസിഡന്റ് കെ പി ഷിജു, സി ജി പ്രത്യുഷ്, കെ എം ഫ്രാന്‍സിസ്, പി എ മുഹമ്മദ്, കെ ആര്‍ ജിതിന്‍, കെ ആര്‍ അനീഷ് , സി ഡി അജീഷ് , അജിത് വര്‍ഗീസ് , ഹാരിസ് ബാവലി, നിശാദ് കുമാര്‍, വിനോദ് തൃശിലേരി എന്നിവര്‍ നേതൃത്വം നല്‍കി.

തടയണ നിര്‍മ്മാണത്തിന് പുറമേ ജലസംരക്ഷണത്തിനായി വിവിധ പരിപാടികള്‍ ഏറ്റെടുത്ത് സംഘടിപ്പിക്കുമെന്ന് കെ റഫീഖ് പറഞ്ഞു. ഓരോ ഡിവൈഎഫ്‌ഐ അംഗവും അഞ്ച് മഴക്കുഴികള്‍ എന്ന നിലയില്‍ ജില്ലയില്‍ ആറ് ലക്ഷത്തോളം മഴക്കുഴികള്‍ നിര്‍മിക്കും.

 ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലള്ള തടയണ നിര്‍മാണം കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് കെ ഷമീര്‍ ഉദ്ഘാടനം ചെയ്തു. നെന്‍മേനി പഞ്ചായത്തിലെ ആനപ്പാറ തോട്ടിലാണ് തടയണ നിര്‍മിച്ചത്. ബ്ലോക്ക് ജോ. സെക്രട്ടറി പി എച്ച് റഷീദ് അധ്യക്ഷനായി.  പ്രസിഡന്റ് കെ ജി സുധീഷ്,  ട്രഷറര്‍ ലിജോ ജോണി, ജാഷിദ് എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരി സ്‌കൂളിന് സമീപം നടയണ നിര്‍മ്മിച്ചു. ബ്ലോക്ക് സെക്രട്ടറി വി ഹാരീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ സനിത ജഗദീഷ്, കൗണ്‍സിലര്‍ വി എം റഷീദ്, എം വി വിനീഷ്, എ ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top