15 November Thursday

ദിലീപിനെ തിരിച്ചെടുത്ത നിലപാട് താരസംഘടന തിരുത്തണം; നടിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സംഘടനയ്ക്കുണ്ട്: ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

തിരുവനന്തപുരം > നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തില്‍ താരസംഘടനയുടെ ഭാഗത്തുനിന്നുണ്ടായ നടപടികള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും, പ്രസ്തുത നിലപാട് സംഘടന തിരുത്തണമെന്നും ഡിവൈഎഫ്‌ഐ.

നടിക്കുനേരെ ആക്രമണം ഉണ്ടായ സമയത്ത് തന്നെ ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ ഉറച്ച നിലപട് സ്വീകരിച്ചിരുന്നു. എറണാകുളത്ത് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ച് നടിക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കുകയാണ് ജനാധിപത്യ സമൂഹത്തിന്റെ കടമ. ആ കടമ ഏറ്റെടുത്തുകൊണ്ട് മുന്നോട്ട് പോകുന്ന 'വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ' പ്രവര്‍ത്തകരുടെ നിലപാട് സ്വാഗതാര്‍ഹമാണ്.

നടിയുടെ സഹപ്രവര്‍ത്തകര്‍ക്കും താരസംഘടനയ്ക്കും നടിയെ പിന്തുണയ്ക്കാന്‍ ഉത്തരവാദിത്വമുണ്ട്. ഇത് മറന്നുകൊണ്ട് മുന്നോട്ട് പോകുന്ന  സംഘടന സമൂഹത്തിന്റെ മുന്നില്‍ അപഹാസ്യരാവുകയാണ്. ഈ നിലപാട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കേരളീയ സമൂഹത്തിന്റെ  ശക്തമായ പ്രതിഷേധത്തിന് സാക്ഷിയാകേണ്ടിവരുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top