Top
20
Monday, February 2017
About UsE-Paper

ഐടി മേഖലയിലെ തൊഴില്‍ സുരക്ഷ:ഇ മെയില്‍ പ്രചാരണത്തിന് സൌമ്യയുടെ അമ്മയും

Friday Feb 17, 2017
വെബ് ഡെസ്‌ക്‌

പാലക്കാട്> രാജ്യത്ത് ഐടി ഐടി അനുബന്ധ മേഖലകളിലെ ജീവനക്കാള്‍ അനുഭവിക്കുന്ന തൊഴില്‍ ചൂഷണത്തിനും അരക്ഷിതാവസ്ഥയ്ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തുന്ന ഇ മെയില്‍ ക്യാമ്പയിന്റെ ഉദ്ഘാടനം തീവണ്ടിയാത്രക്കിടയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെട്ട സൌമ്യയുടെ ഷൊര്‍ണൂരിലെ വസതിയില്‍ നടന്നു. സൌമ്യയുടെ അമ്മ സുമതിയില്‍ നിന്ന് സന്ദേശത്തിന്റെ പകര്‍പ്പ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ഫെബ്രുവരി 22ന് പ്രധാനമന്ത്രിക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്ന അഖിലേന്ത്യാ ക്യാമ്പയിനാണ് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്നത്. കേന്ദ്രകമ്മിറ്റി അംഗം നിതിന്‍ കണിച്ചേരി,ജില്ലാസെക്രട്ടറി കെ പ്രേംകുമാര്‍ തുടങ്ങിയവര്‍ മുഹമ്മദ് റിയാസിനൊപ്പം സൌമ്യയുടെ വസതിയിലെത്തിയിരുന്നു.

പുണെ ഇന്‍ഫോസിസ് ജീവനക്കാരിയും മലയാളിയുമായ രസില രാജു ജോലിക്കിടെ കൊല്ലപ്പെട്ട സംഭവം കൂടി മുന്‍നിര്‍ത്തിയാണ് പ്രചാരണം. രാജ്യത്ത് ഐടി മേഖലയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അനുദിനം വര്‍ധിക്കുകയാണെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള തൊഴില്‍നിയമങ്ങള്‍ പാലിക്കാന്‍ ഐടി മാനേജ്മെന്റുകള്‍ തയ്യാറാകുന്നില്ല. രാത്രികാലങ്ങളില്‍ ജോലിചെയ്യേണ്ടിവരുന്ന സ്ത്രീകള്‍ക്ക് യാത്രാ സുരക്ഷിതത്വമില്ല. ഗ്രീവന്‍സ് കമ്മിറ്റിയില്‍ ജീവനക്കാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താറില്ല.

യുവജനങ്ങള്‍ ജോലിചെയ്യുന്ന ഇടം എന്ന നിലയിലാണ് വിഷയത്തില്‍ ഡിവൈഎഫ്ഐ ഇടപെടുന്നത്. ഐടി മേഖലയിലെ തൊഴില്‍സുരക്ഷ, തൊഴിലിടങ്ങളിലെ വിവേചനം, സുരക്ഷ എന്നീ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് ക്യാമ്പയിന്‍. ഇതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ ഇന്റര്‍നെറ്റ് സൌെകര്യത്തോടെ ബൂത്തുകള്‍ ഒരുക്കും. നഗരങ്ങളില്‍ എത്തുന്നവര്‍ക്ക് ഇവിടങ്ങളില്‍നിന്നും പ്രധാനമന്ത്രിക്ക് നേരിട്ട് മെയില്‍ സന്ദേശം അയയ്ക്കാന്‍ സൌെകര്യമൊരുക്കും. ഐടിഐടി അനുബന്ധ മേഖലയിലെ ജീവനക്കാരെ ക്യാമ്പയിന്റെ ഭാഗമാക്കാനും ഡിവൈഎഫ്ഐ ഉദ്ദേശിക്കുന്നു.
 

Related News

കൂടുതൽ വാർത്തകൾ »