25 September Tuesday

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് സഹായവുമായി ഡിവൈഎഫ്ഐ

സ്വന്തം ലേഖകന്‍Updated: Saturday Sep 8, 2018

തിരൂര്‍ >  ട്രെയിന്‍ തട്ടി മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് സാമ്പത്തിക സഹായവുമായി ഡി വൈ എഫ് ഐ . കഴിഞ്ഞ ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ട്രയിന്‍ തട്ടി മരിച്ച മധുര സ്വദേശി വില്ലിയം രാജയുടെ മകന്‍ ശങ്കരപാണ്ടി വില്ലിയം രാജയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പ്രയാസപ്പെട്ടതോടെയാണ് ഡിവൈഎഫ്‌ഐ തിരൂര്‍ ബ്ലോക്ക് കമ്മിറ്റി സഹായവുമായി വന്നത്.

 തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കോഴിക്കോട് ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ പണമില്ലാതെ ശങ്കരപാണ്ടിയുടെ പിതാവ് പ്രയാസത്തിലായത് മാധ്യമ പ്രവര്‍ത്തകന്‍ അഫ്‌സല്‍ കെ പുരം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറിയിക്കുകയും ഉടന്‍ ഡി വൈ എഫ് ഐ സഹായവുമായി വരുകയായിരുന്നു.

തുടര്‍ന്ന് തിരൂര്‍ എസ് ഐ സുമേഷ് സുധാകറിന്റെ സാന്നിധ്യത്തില്‍ ബ്ലോക്ക് സെക്രട്ടറി പി മുനീര്‍ സാമ്പത്തിക സഹായം നല്‍കി.ചടങ്ങില്‍ കെ പി ഷാജിത്ത്, കെ യുസഫ് എന്നിവര്‍ സംബന്ധിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top