17 November Saturday

ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിരക്കിൽപ്പെട്ട്‌ ഒരാൾ മരിച്ചു ; നിരവധിപേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

കൊട്ടാരക്കര > വെഡ്ഡിങ് മാൾ ഉദ്ഘാടനത്തിനെത്തിയ  സിനിമാതാരം ദുൽഖർ സൽമാനെ കാണാനെത്തിയയാൾ തിരക്കിൽപ്പെട്ട‌് കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം പ്രാവച്ചമ്പലം നരുവാമൂട് പറമ്പുക്കോണം വീട്ടിൽ ഹരി (45)യാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

  വെള്ളിയാഴ്ച പകൽ 12ന‌് പുലമൺ ഐമാൾ വെഡ് വേൾഡിന്റെ ഉദ്ഘാടനത്തിനിടെ ആയിരുന്നു സംഭവം.  ദുൽഖറിനെ കാണാൻ ജനം തിക്കിത്തിരക്കിയതോടെ ഹരി കുഴഞ്ഞു വീഴുകയായിരുന്നു.  ഓട്ടോഡ്രൈവറായ ഹരി സുഹൃത്തുക്കൾക്കൊപ്പം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ എത്തിയതായിരുന്നു. വീട്ടിലേക്ക്  മടങ്ങുന്നതിനിടെയാണ‌് ദുൽഖറിനെ കാണാൻചെന്നത‌്. ശാന്തയാണ‌് ഭാര്യ. മക്കൾ: ഹരിത, ഹരീഷ്.

മാൾ ഉദ്‌ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാനെത്തിയ ജനക്കുട്ടം

മാൾ ഉദ്‌ഘാടനത്തിനെത്തിയ ദുൽഖറിനെ കാണാനെത്തിയ ജനക്കുട്ടം



 

പ്രധാന വാർത്തകൾ
Top