23 September Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത്‌ 210 കോടി; ഇതിനുപുറമേ 160 കോടിയുടെ സഹായ വാഗ്ദാനവും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ സംഭാവന ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിനുപുറമേ 160 കോടി രൂപയുടെ സഹായ വാഗ്ദാനവും ലഭിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടിൽ നേരിട്ടും നിക്ഷേപിച്ച തുകയാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിന്‌ മികച്ച പിന്തുണയാണ്‌ കിട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ പേയ്‌മെന്റ്‌ പോർട്ടൽ വഴി ഇതുവരെ ലഭിച്ച തുക 87 കോടി രൂപയാണ്‌. രണ്ട്‌ ലക്ഷത്തിൽപ്പരമാളുകൾ ഓൺലൈനായി സംഭാവനനൽകി. നിലവിൽ 57 ബാങ്കുകളും പണമിടപാട്‌ ശൃംഖലകളും ഇതുമായി ബന്ധിപ്പിച്ചിട്ടുണ്ട്‌. കൂടുതൽ അന്താരാഷ്‌ട്ര പണമിടപാട്‌ സ്ഥാപനങ്ങളെ ഇതുമായി ബന്ധിപ്പിക്കാനും ശ്രമം നടക്കുന്നു‐ മുഖ്യമന്ത്രി ഓഫീസ്‌ പത്രക്കുറിപ്പിൽ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top