16 November Friday

ഇതാണ് കേരളം; കേരളത്തെ സഹായിക്കരുതെന്ന സംഘപരിവാര്‍ ആഹ്വാനത്തിനിടെ ഭണ്ഡാരത്തുക മുഴുവനായി സംഭാവന ചെയ്ത് കണിയാശേരി ക്ഷേത്രം

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018

കൊച്ചി > കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കാന്‍ ഭണ്ഡാരത്തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കേരളത്തിലെ ഒരു ക്ഷേത്രം. കീഴില്ലം കണിയാശേരി മഹാ വിഷ്ണു ക്ഷേത്രമാണ് പ്രളയദുരിതമനുഭവിക്കുന്ന സഹജീവികള്‍ക്ക് വേണ്ടി സഹായമൊരുക്കി രാജ്യത്തിനാകെ മാതൃകയായത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈത്താങ്ങാവാന്‍ ക്ഷേത്രം ട്രസ്റ്റ് യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭവന കണ്ടെത്തുന്നതിനായി ഒരു ഭണ്ഡാരം നിര്‍മിക്കാം എന്ന ആശയം ഉയര്‍ന്ന് വരികയായിരുന്നു. ഇതിനെ പിന്തുണച്ച ട്രസ്റ്റ് അംഗങ്ങള്‍ ഭണ്ഡാരം നിര്‍മിച്ച്  ക്ഷേത്രത്തിന്റെ പേരില്‍ ഇത് സ്ഥാപിക്കുകയും, ഇതില്‍ നിന്നും കിട്ടുന്ന മുഴുവന്‍ തുകയും ഇവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിക്കുകയായിരുന്നു. 15 ദിവസം ഭണ്ഡാരം ക്ഷേത്രത്തല്‍ ഉണ്ടാകും അതിനു ശേഷമായിരിക്കും കിട്ടുന്ന തുക കൈമാറുക.

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആരും പങ്കാളികളാകരുതെന്നും, കേരളത്തിന് അരും പണം നല്‍കരുതെന്നും പറഞ്ഞ് ദേശീയ തലത്തില്‍ സംഘപരിവാര്‍ അനുകൂലികള്‍ ക്യാംപെയ്ന്‍ നടത്തുന്നതിനിടയിലാണ്  കേരളത്തിലെ ഒരു ക്ഷേത്രം തങ്ങളുടെ ഭണ്ഡാരത്തുക മുഴുവനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top