17 December Monday

ദേശാഭിമാനി ഓൺലൈൻ മൊബൈൽ ആപ്പ്‌ പുറത്തിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

തിരുവനന്തപുരം > ദേശാഭിമാനി ഓൺലൈൻ പതിപ്പിന്റെ ആൻഡ്രോയ‌്ഡ‌് മൊബൈൽ ആപ്ലിക്കേഷൻ പ്രകാശനം ചെയ‌്തു. തിരുവനന്തപുരം ദേശാഭിമാനി ഹാളിൽ നടന്ന ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ മൊബൈൽ ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അധ്യക്ഷനായി.



ഗൂഗിൾ പ്ലേ സ്‌റ്റോറിൽ പുതിയ ആപ്ലിക്കേഷന്റെ ആൻഡ്രോയ‌്ഡ‌് വേർഷൻ ലഭ്യമാകും. ഐഒഎസ‌് പ്ലാറ്റ‌്ഫോമിലും ആപ്പ‌് ഉടൻ പുറത്തിറക്കും.

https://play.google.com/store/apps/details?id=com.bscube.deshabhimani എന്ന ലിങ്കിൽ ഗൂഗിൾ പ്ലേ സ‌്റ്റോറിൽനിന്ന‌് ദേശാഭിമാനി ആപ്പ്‌ ഡൗൺലോഡ‌് ചെയ്യാം. ക്യുആർ കോഡ‌് സ‌്കാൻ ചെയ‌്തും ഡൗൺലോഡ‌് സാധ്യമാകും. 

പ്രകാശനച്ചടങ്ങിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ പി രാജീവ‌്, ചീഫ‌് ന്യൂസ‌് എഡിറ്റർ സി ഡി ഷാജി, അസോസിയേറ്റ‌് എഡിറ്റർ സി ശ്രീകുമാർ എന്നിവർ പങ്കെടുത്തു. റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് സ്വാഗതവും സീനിയർ ന്യൂസ‌് എഡിറ്റർ വി ബി പരമേശ്വരൻ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top