20 September Thursday
കൈമാറിയത‌് 1.7 കോടി രൂപ

ദുരിതാശ്വാസ നിധിയിലേക്ക‌് ദേശാഭിമാനി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

ദേശാഭിമാനി പ്രവർത്തകരുടെ ഒരുമാസത്തെ ശമ്പളം ജനറൽ മാനേജർ കെ ജെ തോമസ‌് മുഖ്യമന്ത്രി പിണറായി വിജയന‌് കൈമാറുന്നു.

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരുതാശ്വാസനിധിയിലേക്ക‌് ദേശാഭിമാനി പ്രവർത്തകരുടെ ഒരുമാസത്തെ ശമ്പളമായ 1.7കോടി രൂപ  കൈമാറി. ജനറൽ മാനേജർ കെ ജെ തോമസ‌്, ചീഫ‌് എഡിറ്റർ പി രാജീവ‌്, റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് എന്നിവർ ചേർന്നാണ‌് മുഖ്യമന്ത്രി പിണറായി വിജയന‌് ചെക്ക‌് കൈമാറിയത‌്. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ഇ പി ജയരാജൻ, എം എം മണി, കടകംപള്ളി സുരേന്ദ്രൻ, ദേശാഭിമാനി ജേർണലിസ‌്റ്റ‌്, നോൺ ജേർണലിസ‌്റ്റ‌് യൂണിയൻ ഭാരവാഹികളായ സുരേഷ‌് വെള്ളിമംഗലം, ടോം പനക്കൽ തുടങ്ങിയവർ പങ്കെടുത്തു.

‘പ്രളയത്തിൽ തകർന്ന കേരളത്തെ പുനസൃഷ‌്ടിക്കാൻ  ഒരു മാസത്തെ ശമ്പളം’ എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം അനുസരിച്ച‌് സംഭാവന നൽകുന്ന ആദ്യ മാധ്യമ സ്ഥാപനമാണ‌് ദേശാഭിമാനി. നേരത്തെ ഒരുദിവസത്തെ ശമ്പളമായ 6.5 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക‌് നൽകിയിരുന്നു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top