21 October Sunday

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പി രാജീവ് സന്ദര്‍ശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് സന്ദര്‍ശിച്ചപ്പോള്‍

വത്തിക്കാന്‍> ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് സന്ദര്‍ശിച്ചു. പാരീസില്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ച  'ല മാനിറ്റെ ഫെസ്റ്റിവലില്‍' പങ്കെടുത്ത് മടങ്ങുമ്പോഴാണ് രാജീവ് മാര്‍പ്പാപ്പയെ വത്തിക്കാനിലെത്തി കണ്ടത് .

ആഗോളവൽക്കരണത്തിനും അസമത്വത്തിനും തൊഴിലില്ലായ്മക്കം എതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുകയും മാനവികമായ മൂല്യങ്ങൾക്ക് പുതിയ തലങ്ങൾ നൽകുകയും ചെയ്യുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ നേരിൽ കാണാനും സംസാരിക്കാനും കഴിഞ്ഞത് സന്തോഷകരമാണെന്ന് രാജീവ് ഫേസ് ബുക്കില്‍ കുറിച്ചു. പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ വീണ്ടെടുക്കലിനായി പ്രാർത്ഥിക്കുന്നതായി മാര്‍പ്പാപ്പ പറഞ്ഞു. സി പി ചന്ദ്രശേഖര്‍ രചിച്ച കാള്‍ മാര്‍ക്സ്' ക്യാപ്പിറ്റല്‍ ആന്‍ഡ് ദ പ്രസന്റ് എന്ന കൃതി രാജീവ് മാര്‍പ്പാപ്പക്കു നല്കി. അദ്ദേഹം ഒരു കൊന്ത തിരികെയും സമ്മാനിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top