16 November Friday

ദേശാഭിമാനി ആലപ്പുഴ എഡിഷൻ 19ന് തുടങ്ങും

പ്രത്യേക ലേഖകൻUpdated: Sunday Jun 10, 2018

ആലപ്പുഴ > ചെഞ്ചോരയാൽ വീരഗാഥ രചിച്ച രണധീരരുടെ സ്മരണയും ഗതകാല പ്രതാമപത്തിന്റെ ഗരിമയും പേറുന്ന ആലപ്പുഴയിൽ ദേശാഭിമാനിയുടെ പുതിയ എഡിഷന്റെ ഒൗപചാരികമായ ഉൽഘാടനം  ജൂൺ 19ന‌്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.  മണ്ണഞ്ചേരി പഞ്ചായത്തിലെ ആപ്പൂരിൽ നിർമിച്ച ദേശാഭിമാനി എഡിഷൻ ഓഫീസിനു സമീപം പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ പകൽ മൂന്നിനാണ‌് ഉദ്ഘാടമനച്ചടങ്ങെന്ന് സിപിഐ എം ജില്ലാ ആക്ടിങ‌് സെക്രട്ടറി ആർ നാസർ അറിയിച്ചു. 

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനാകും. മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക‌്, ജി സുധാകരൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, ചീഫ് എഡിറ്റർ പി രാജീവ് തുടങ്ങിയവർ സംസാരിക്കും.

ദേശാഭിമാനിയുടെ ഒമ്പതാമത് എഡിഷനാണ് ആലപ്പുഴയിലേത്. നിലവിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് പത്രം അച്ചടിക്കുന്നത്.

പ്രധാന വാർത്തകൾ
Top