11 December Tuesday

മയക്കുമരുന്ന് പിടികൂടിയ എക്‌സൈസ് സംഘത്തിനു വധഭീഷണി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

കൊച്ചി > നെടുമ്പാശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിനുനേരെ വധഭീഷണി. 'ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ല' എന്ന സന്ദേശമാണ് ആലുവയിലെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിനെ കുറിച്ച് എക്‌സൈസിന് വിവരങ്ങള്‍ നല്‍കിയ ആള്‍ക്കാണ് സന്ദേശം വന്നത്. സന്ദേശത്തിന്റെ ഉറവിടം മുംബൈ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

 സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും  സന്ദേശത്തില്‍ പറയുന്നു. ശനിയാഴ്ചയാണ് സംഘം മയക്കുമരുന്ന് പിടിയിലായത്. ഇവര്‍ കടത്താനായി കൊണ്ടുവന്ന
എംഡിഎംഎ എന്ന മയക്കുമരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ്ഭീഷണി സന്ദേശം വന്നിരിക്കുന്നത്.









 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top