15 November Thursday

മുന്‍ സ്പിരിറ്റ് കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

പെരുമ്പാവൂര്‍ > മുന്‍ സ്പിരിറ്റ് കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. പെരുമ്പാവൂര്‍ വെങ്ങോല വലിയകുളം സ്വദേശി ചായാട്ടു വീട്ടില്‍ സോമന്‍ മകന്‍ ഉണ്ണികുട്ടന്‍ (34)ന്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് മംഗലാപുരം പോലീസ് കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് ഉണ്ണി നാട്ടില്‍ നിന്നും പോയതെന്ന് പറയുന്നു.

കൂടെ പെരുമ്പാവൂര്‍ സ്വദേശികളുള്‍പ്പെടെയുള്ള സുഹൃത്തുക്കളുമുണ്ടായിരുന്നെങ്കിലും അവരെ പറ്റി  പോലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെയാണ് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിപ്പ് ലഭിച്ചത്.ദേഹത്ത് വെട്ടേറ്റതും മര്‍ദ്ദിച്ചതുമായ പാടുകളുണ്ട്. വെള്ളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മംഗലാപുരത്ത് നിന്നും 60 കിലോമീറ്റര്‍ ദൂരെയാണ് സംഭവം. ഇവിടുത്തെ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

ബന്ധുക്കള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പോലീസ് അന്വേഷണം തുടങ്ങി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top