19 September Wednesday

തോട്ടിൽ തുണി അലക്കുന്നതിനിടെ അപസ്‌മാരം വന്ന്‌ വീട്ടമ്മ മരിച്ചു, അനാഥരായി ആദിത്യയും അഭിനയയും

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018

കുന്നിക്കോട്(കൊല്ലം) > തോട്ടിൽ തുണി അലക്കുന്നതിനിടെ അപസ്‌മാരം രോഗം ബാധിച്ച്‌  വീട്ടമ്മ മരിച്ചതോടെ അനാഥരായത്‌ രണ്ടു കുട്ടികൾ. കോട്ടം വട്ടം ഗാന്ധിഗ്രാമം സുനിൽ ഭവനിൽ പരേതനായ സുനിലിന്റെ ഭാര്യ കലാകുമാരി (34)യാണ്  മരിച്ചത്‌. 

രാവിലെ തുണി അലക്കുവാനായി തോട്ടിൽ പോയതായിരുന്നു കലാകുമാരി. കുറെ നേരമായിട്ടും  കാണാതായിതിനെ തുടർന്ന് മകൾ അഭിനയ അന്വേഷിച്ചു ചെന്നപ്പോഴാണ്‌ മരിച്ചനിലയിൽ കണ്ടെത്തിയത്‌. തുണി അലക്കുന്നതിനിടെ അപസ്‌മാരം വന്ന്‌ തോട്ടിൽ വീണത്‌ ആരും അറിഞ്ഞിരുന്നില്ല.

ആറുമാസം മുമ്പാണ്‌ സമീപത്തെ പാറമടയിൽവീണ്‌ സുനിൽകുമാർ മരിച്ചത്‌. ഇപ്പോൾ  കലാകുമാരിയും  മരിച്ചതോടെ ഇവരുടെ മക്കളായ ആദിത്യയും അഭിനയയും അനാഥരായി.  ആദിത്യ പത്തിലും  അഭിനയ നാലിലുമാണ്‌ പഠിക്കുന്നത്‌.

കുന്നിക്കോട് പോലിസ് സ്ഥലത്ത് എത്തി കലാകുമാരിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി.

 

പ്രധാന വാർത്തകൾ
Top