13 December Thursday

ഒഡീഷ- ആന്ധ്ര ചുഴലിക്കാറ്റ്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

തിരുവനന്തപുരം > ഒഡീഷ- ആന്ധ്രാ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന  അന്തര്‍സംസ്ഥാന ലൈനുകള്‍ തകരാറിലായി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ വ്യാഴാഴ്ച രാത്രി വൈദ്യുതി നിയന്ത്രണമുണ്ടാകും. 20 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം.

വിവിധ നിലയങ്ങളില്‍നിന്നു കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 500 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. ചുഴലിക്കാറ്റില്‍ ഒഡിഷയില്‍ നൂറു കണക്കിന് വൈദ്യുതി പോസ്റ്റുകളാണ് നിലംപതിച്ചത്. ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. നിരവധി മരങ്ങള്‍ കടപുഴകി വീണു.
 


പ്രധാന വാർത്തകൾ
Top