17 December Monday

കായിക മത്സരങ്ങളിൽ ഹിന്ദുക്കൾ മതിയെന്ന‌് സം‌ഘപരിവാർ

പ്രത്യേക ലേഖകൻUpdated: Friday Nov 16, 2018

ഹിന്ദുമതത്തിൽപെട്ട കളിക്കാരെമാത്രം ഉൾപ്പെടുത്തി കായിക മത്സരങ്ങൾ സംഘടിപ്പിച്ച‌്  മഞ്ചേശ്വരത്ത‌്  സംഘപരിവാറിന്റെ വർഗീയധ്രുവീകരണ നീക്കം. നോട്ടീസടിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചാരണം നടത്തിയുമാണ‌് സംഘപരിവാർ ക്ലബുകൾ  കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത‌്. 

കബഡി, ക്രിക്കറ്റ‌് എന്നിവയിലാണ‌് മത്സരം.  സംഭവം വിവാദമായിട്ടും തള്ളിപ്പറയാൻ ബിജെപി ജില്ലാ നേതൃത്വം തയ്യാറായില്ല.  ബേക്കൂറിൽ ബിജെപി നേതൃത്വത്തിലുള്ള ഹിരണ്യ ബോയ‌്സ‌് ക്ലബ്ബാണ‌് ഹിന്ദുക്കൾക്കായി ക്രിക്കറ്റ‌് മത്സരം സംഘടിപ്പിച്ചത‌്. 

ക്രിക്കറ്റ‌് മത്സരത്തിന്റെ നോട്ടീസിൽ ഹിന്ദുക്കളായവർ മാത്രം  കളിച്ചാൽ മതിയെന്ന‌ നിബന്ധന രേഖപ്പെടുത്തിയിരിക്കുന്നു

ക്രിക്കറ്റ‌് മത്സരത്തിന്റെ നോട്ടീസിൽ ഹിന്ദുക്കളായവർ മാത്രം കളിച്ചാൽ മതിയെന്ന‌ നിബന്ധന രേഖപ്പെടുത്തിയിരിക്കുന്നു

20 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 18 ക്രിക്കറ്റ‌് മാച്ചിലാണ‌് മറ്റ‌് മതത്തിൽപ്പെട്ടവർ പാടില്ലെന്ന‌ നിബന്ധന വച്ചത‌്. നോട്ടീസിൽ  ഹിന്ദു കളിക്കാരേ പാടുള്ളൂവെന്ന‌് നിഷ‌്കർഷിക്കുന്നു. ആധാർ കാർഡ‌്  നിർബന്ധമാണെന്നുമുണ്ട‌്. 

25ന‌് നിശ്ചയിച്ച ക്രിക്കറ്റ‌്  മത്സരം  വിവാദമായതിനെ തുടർന്ന‌് പൊലീസ‌് തടഞ്ഞു.  എന്നാൽ മതാടിസ്ഥാനത്തിൽ   മത്സരം സംഘടിപ്പിച്ച‌്  ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന  സ്ഥാപനത്തിനെതിരെ കേസെടുക്കാൻ പൊലീസ‌് തയ്യാറായില്ല.

കഴിഞ്ഞ പത്തിന‌് മഞ്ചേശ്വരം ബെരിപദവിൽ സംഘപരിവാർ സംഘടനയായ  ശ്രീദേവി സേവാസമിതി  ഹിന്ദുക്കൾ മാത്രം ഉൾക്കൊള്ളുന്ന ടീമിനെ അണിനിരത്തി കബഡി ടൂർണമെന്റും സംഘടിപ്പിച്ചിരുന്നു. 

ഇത്തരത്തിൽ  മണ്ഡലത്തിലെ പല ഭാഗങ്ങളിലും കായിക മത്സരം നടത്തുന്നുണ്ട‌്. അന്യമത വിദ്വേഷവും വർഗീയതയും  ആളിക്കത്തിക്കാനുള്ള വേദികളാക്കുകയാണ‌്  ഇവർ.  ദക്ഷിണ കന്നടയിൽ പരീക്ഷിച്ച‌  ആർഎസ‌്എസ‌് അജൻഡയാണ‌് മഞ്ചേശ്വരത്തും പ്രയോഗിക്കുന്നത‌്. മഞ്ചേശ്വരം  നിയമസഭാ  ഉപതെരഞ്ഞെടുപ്പും ലോക‌്സഭാ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണിത‌്. 

തീവ്രഹിന്ദു സന്യാസികളെ പങ്കെടുപ്പിച്ച‌്  മിക്ക പഞ്ചായത്തുകളിലും ഹിന്ദു പാർലമെന്റ‌്  സംഘടിപ്പിച്ചു.  ഇതിൽ കോൺഗ്രസ‌് പഞ്ചായത്ത‌് പ്രസിഡന്റുമാരടക്കം പങ്കെടുത്തതും വിവാദമായിരുന്നു. അന്യമത വിദ്വേഷമാണ‌്  ഇത്തരം യോഗങ്ങളിലെ പ്രസംഗങ്ങളിലുള്ളത‌്.


പ്രധാന വാർത്തകൾ
Top