26 September Wednesday

സിപിഐ എം പ്രവര്‍ത്തകന്റെ വീടിനുനേരെ എസ്ഡിപിഐ ആക്രമണം

സ്വന്തം ലേഖകന്‍Updated: Sunday Jul 15, 2018

എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്ത മുഹമ്മദ് നജീബിന്റെ വീട്

കാഞ്ഞിരപ്പള്ളി > സി പി ഐ എം കാഞ്ഞിരപ്പള്ളി ലോക്കല്‍ കമ്മറ്റിയംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മുഹമ്മദു നജീബിന്റെ വീടിനു നേരെ എസ്ഡിപിഐ അക്രമം. ശനിയാഴ്ച പുലര്‍ച്ചേ 1.10 ഓടു കൂടി രണ്ടു ബൈക്കുകളിലായി എത്തിയവര്‍ നജീബിന്റെ വീടിനു നേരെയും വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിനു നേരെയും കല്ലേറു നടത്തി.

 കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ശബ്ദം കേട്ട് നജീബും നജീബിന്റെ പിതാവ് മുഹമ്മദ് ബഷീറും കുടുബാംഗങ്ങളും എണിറ്റതോടെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.കാഞ്ഞിരപ്പള്ളി നഗരത്തോട് ചേര്‍ന്നുള്ള ശാന്തിനഗറിലാണ് നജീബിന്റെ വീട്.

സി പി ഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ: പി ഷാനവാസ്, ഏരിയാ കമ്മറ്റിയംഗങ്ങളായ വി എന്‍ രാജേഷ്, ഷമീം അഹമ്മദ്, പി ഐ ഷുക്കൂര്‍ തുടങ്ങിയവര്‍ നജീബിന്റെ വീടു സന്ദര്‍ശിച്ചു.റിട്ട. ഡപ്യൂട്ടി തഹസില്‍ദാരാണ് നജീബിന്റെ പിതാവ് ബഷീര്‍.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top