13 November Tuesday

കേരളത്തിന് കൈത്താങ്ങ്: സിപിഐ എം തമിഴ്‌‌നാട് സംസ്ഥാന കമ്മിറ്റി 1.10 കോടി നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

തിരുവനന്തപുരം > പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സിപിഐ എം തമിഴ്‌‌നാട് സംസ്ഥാന കമ്മിറ്റിയുടെ സഹായഹസ്തം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 65 ലക്ഷം രൂപ  കൈമാറി. കേന്ദ്രകമ്മിറ്റി അംഗം പി സമ്പത്ത്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് നൂര്‍മുഹമ്മദ്, എം എന്‍ എസ് വെങ്കിട്ടരാമന്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക്  മന്ത്രി ഇ പി ജയരാജന് കൈമാറി. നേരത്തെ 45 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതോടെ തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയുടെ സഹായം 1.10 കോടി രൂപയായി.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ അഞ്ചുകോടി രൂപ കൂടി നല്‍കി.  കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്പര്‍ജന്‍കുമാര്‍ ചെക്ക്  കൈമാറി. ഒരു കോടി രൂപ നേരത്തേ നല്‍കിയിരുന്നു. ഹോങ്കോങ്ങിലെ മലയാളി അസോസിയേഷന്‍ (എംഎഎസി)  23,62,700 രൂപ നല്‍കി. യോഗാ മാസ്റ്റര്‍  സി പി യോഗരാജ്‌കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സംഭാവനയായി പിരിച്ചുനല്‍കിയെന്ന്  എംഎഎസി ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ വിവിധ ജയിലുകളിലെ തടവുകാരുടെ സംഭാവനയായ 1417216 രൂപയുടെ ഡ്രാഫ്റ്റ്  ജയില്‍ വകുപ്പ് മേധാവി ആര്‍  ശ്രീലേഖ  മുഖ്യമന്ത്രിക്ക് കൈമാറി. കേരള മോട്ടോര്‍ വാഹനവകുപ്പ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 13.7 ലക്ഷം രൂപ നല്‍കി. കാന്‍ഫിന്‍ ഹോംസിന്റെ ജീവനക്കാരില്‍നിന്ന് ശേഖരിച്ച അഞ്ചുലക്ഷം രൂപ സീനിയര്‍ മാനേജര്‍ ശരത്ചന്ദ്രന്‍ കൈമാറി.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അമ്പതിനായിരം രൂപ കൈമാറി.  രഞ്ചു രഞ്ചിമര്‍, ശീതള്‍ ശ്യാം, സൂര്യ എന്നിവരാണ് ചെക്ക് കൈമാറിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഭാര്യ റിട്ട. അധ്യാപിക സരസ്വതി  ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top