19 September Wednesday

സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018


സ്വന്തം ലേഖകൻ
സിപിഐ എം സംസ്ഥാന കമ്മിറ്റി എ കെ ജി സെന്ററിൽ തുടങ്ങി.  ഇ പി ജയരാജൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ റിപ്പോർട്ട‌് അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പൊളിറ്റ‌് ബ്യൂറോ അംഗങ്ങളായ എസ‌് രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവർ പങ്കെടുക്കുന്നു. ശനിയാഴ‌്ചയും കമ്മിറ്റി തുടരും.

എസ്എഫ്ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയുമായ അഭിമന്യുവിനെ മഹാരാജാസ് കോളേജിൽ എസ്ഡിപിഐ‐ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയതിൽ സംസ്ഥാനകമ്മിറ്റി യോഗം ശക്തമായി അപലപിച്ചു. അഭിമന്യുവിന്റെ വിയോഗത്തിൽ കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും സിഐടിയു അഖിലേന്ത്യാ വർക്കിങ‌് കമ്മിറ്റി അംഗവുമായ ഇ കാസിം, കോവളം ഏരിയ കമ്മിറ്റി അംഗം പി സുരേഷ്‌കുമാർ, പാനൂർ ഏരിയാകമ്മിറ്റി അംഗവും  കർഷകസംഘം ജില്ലാകമ്മിറ്റി അംഗവുമായ സി എസ് ബാബു, തൃശൂർ പുഴയ്ക്കൽ ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന പി ഉണ്ണി, മുൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറിയും  തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും ആറ്റിങ്ങൽ നഗരസഭാ ചെയർമാനുമായിരുന്ന ഡി ജയറാം, മുൻ ലെക്കിടി ഏരിയ കമ്മിറ്റി സെക്രട്ടറി ഗോപി, മുൻ ചെർപ്പുളശേരി ഏരിയ കമ്മിറ്റി സെക്രട്ടറി പി രാമകൃഷ്ണൻ, മുൻ വൈക്കം താലൂക്ക് കമ്മിറ്റി അംഗവും, വൈക്കം തലയോലപറമ്പ് മുൻ ഏരിയകമ്മിറ്റി അംഗവുമായിരുന്ന വി എസ് ഗോപാലകൃഷ്ണൻ, എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും മുൻ സംസ്ഥാനകമ്മിറ്റി അംഗമായിരുന്ന എം പ്രഭാകരൻനമ്പ്യാർ, മുൻ അഡ്വക്കേറ്റ് ജനറൽ ഓഫ് പ്രോസിക്യൂഷൻപി ജി തമ്പി, പുന്നപ്ര‐ വയലാർ സമരസേനാനിയും സിപിഐ എം നേതാവുമായിരുന്ന ബി വി പ്രഭാകരൻ, മുൻ കേന്ദ്രമന്ത്രി എം എം ജേക്കബ്, കെഎസ്ടിഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി കോരൻ, കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ ഭാനുമതിയമ്മ, ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രൻനായർ, പെൻബുക‌്സ് ഉടമ പോളി കെ അയ്യമ്പിള്ളി, പ്രമുഖ മാധ്യമപ്രവർത്തക ലീലാമേനോൻ, സി എച്ച് കണാരന്റെ സഹോദരി കാരായി രേവതി, ബംഗാളിലെ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എംപിയുമായിരുന്ന പ്രൊഫ.സത്യസാധൻ ചക്രവർത്തി, വാഹനാപകടങ്ങളിൽ മരിച്ച കെഎസ്ആർടിഇഎ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മാത്യുജോസഫ്, സിപിഐ എം മുൻ കട്ടപ്പന ഏരിയ സെക്രട്ടറി ടോമി,  സംസ്ഥാനത്ത് നടന്ന വിവിധ വാഹനാപകടങ്ങളിൽ മരിച്ചവർ, കേരളത്തിലുണ്ടായ കാലവർഷക്കെടുതിയിലും കടൽക്ഷോഭത്തിലും മരണമടഞ്ഞവർ,  താമരശേരി  കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ മലയിടിച്ചിലിൽ അതിദാരുണമായി മരിച്ച 12 പേർ എന്നിവരുടെ നിര്യാണങ്ങളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രധാന വാർത്തകൾ
Top