20 November Tuesday

നിപാ നിയന്ത്രണം: കേരളസർക്കാരിന് സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനം

സ്വന്തം ലേഖകൻUpdated: Monday Jun 25, 2018

ന്യൂഡൽഹി>നിപാ വൈറസിന്റെ വ്യാപനം തടയാനാവശ്യമായ നടപടികൾ സ്വീകരിച്ച കേരളത്തിലെ എൽഡിഎഫ് സർക്കാരിന് സിപിഐ എം കേന്ദ്ര കമ്മിറ്റിയുടെ അഭിനന്ദനം.

വൈറസ് ബാധ തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ  പ്രശംസിച്ചതായി കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വലിയ ഭൂരിപക്ഷത്തിൽ ജയിച്ച സിപിഐ എമ്മിനെയും എൽഡിഎഫിനെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. 2016 ൽ 36.37 ശതമാനം വോട്ടാണ‌് എൽഡിഎഫിന് ലഭിച്ചത്. അത് 44.2 ശതമാനമായി വർധിച്ചു. യുഡിഎഫിന്റെ പ്രകടനം വലിയ മാറ്റമില്ലാതെ തുടർന്നപ്പോൾ ബിജെപിയുടെ വോട്ടുനില 29.26ൽനിന്നും 23.19 ശതമാനമായി കുറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top