23 April Monday

സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

മലപ്പുറം > സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് രൂപീകരിച്ചു. മൂന്ന് പുതുമുഖങ്ങളടക്കം ഒമ്പതുപേർ അടങ്ങുന്നതാണ് സെക്രട്ടറിയറ്റ്. ഇ എൻ മോഹൻദാസ്, സി ദിവാകരൻ, വി ശശികുമാർ, വേലായുധൻ വള്ളിക്കുന്ന്, വി പി സക്കറിയ, വി എം ഷൗക്കത്ത്, വി പി അനിൽ, ടി എം സിദ്ധിക്ക്, ഇ ജയൻ എന്നിവരാണ് സെക്രട്ടറിയറ്റ് അംഗങ്ങൾ. വി പി അനിൽ, ടി എം സിദ്ധിക്ക്, ഇ ജയൻ എന്നിവരാണ് പുതിയ അംഗങ്ങൾ.

യോഗത്തിൽ പി പി വാസുദേവൻ അധ്യക്ഷനായി. കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ, എളമരം കരീം, മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി കെ സൈനബ, പി നന്ദകുമാർ എന്നിവർ പങ്കെടുത്തു.
 

പ്രധാന വാർത്തകൾ
Top