Top
18
Wednesday, October 2017
About UsE-Paper

ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു; പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ ഉത്തരവ്

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. നടിയുടെ പേര് വെളിപ്പെടുത്തി ടെലിവിഷന്‍ ചാനലുകളിലടക്കം അവഹേളിക്കുന്ന തരം പരാമര്‍ശം നടത്തിയതിനാണ് കേസെടുക്കാന്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടത്.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഇടപെടല്‍. ഇത്തരം കേസുകളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന നിയമം ലംഘിച്ച എംഎല്‍എ അവരെ ആക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

പിസി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി  ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പിസി ജോര്‍ജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങള്‍ കേസിന്റെ വിധിനിര്‍ണയത്തെ വരെ സ്വാധീനിച്ചേക്കാമെന്നും നടി ആശങ്ക രേഖപ്പെടുത്തി. പിസി ജോര്‍ജ് എംഎല്‍എയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പിന്നീട് വനിതാ കമ്മീഷനെ ആക്ഷേപിച്ചും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »