17 August Friday

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി: കേരളത്തില്‍ നിന്ന് നാല് പേര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jul 17, 2018

ന്യൂഡല്‍ഹി > കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എകെ ആന്റണി, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, പിസി ചാക്കോ എന്നിവരാണ് സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള പിസി ചാക്കോ സമിതിയിലെ സ്ഥിരം ക്ഷണിതാവാണ്. സംഘടനയുടെ ദേശീയ അധ്യക്ഷനായി നിയോഗിക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്‍കുന്ന പ്രവര്‍ത്തക സമിതിയാണിത്.

പ്രവര്‍ത്തക സമിതിയില്‍ 51 അംഗങ്ങളാണ് ഉള്ളത്. 23 അംഗങ്ങള്‍, 18 സ്ഥിരം ക്ഷണിതാക്കള്‍, പത്ത് പ്രത്യേക ക്ഷണിതാക്കള്‍ എന്നിങ്ങനെ ഉള്‍പ്പെടുത്തിയാണ് സമിതിയുടെ രൂപീകരണം. ജൂലായ് 22നാകും പ്രവര്‍ത്തക സമിതിയുടെ യോഗം.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top