14 November Wednesday

കുമ്പസാര പീഡനം : വീട്ടമ്മയെ പീഡിപ്പിച്ച രണ്ട്‌ വൈദികർ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


സ്വന്തം ലേഖകർ
കുമ്പസാര രഹസ്യം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളായ രണ്ടു വൈദികർ കീഴടങ്ങി.

ഒന്നാംപ്രതിയും നിരണം ഭദ്രാസനത്തിലെ വൈദികനുമായ ഫാ. എബ്രഹാം വർഗീസ് (സോണി), നാലാം പ്രതി ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോർജ് എന്നിവരാണ് കീഴടങ്ങിയത്.

ഫാ. ഏബ്രഹാം വർഗീസ് തിരുവല്ല ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ജുഡീഷ്യൽ കോടതിയിലും ഫാ. ജെയ്സ് കെ ജോർജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും തിങ്കളാഴ്ച രാവിലെയാണ‌് കീഴടങ്ങിയത‌്.

ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു.  13ന് മുമ്പ‌് കോടതിയിൽ കീഴടങ്ങാനും സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇവരെ റിമാൻഡ് ചെയ്തു.  അന്വേഷണ ഉദ്യോഗസ്ഥർ ഇവർക്കായി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി മാത്യു എന്നിവർ ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. ആദ്യം അറസ്റ്റിലായ രണ്ടുപേർക്കും കോടതി ജാമ്യം നൽകിയിരുന്നു.

തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചു വൈദികർ ഭാര്യയെ പീഡിപ്പിച്ചെന്ന‌ു പരാതി നൽകിയത്. വിവാഹത്തിനു മുമ്പ‌് 16 വയസ്സുള്ളപ്പോൾ ഫാ. എബ്രഹാം വർഗീസ് പീഡിപ്പിച്ചെന്നാണ‌് യുവതിയുടെ മൊഴി. വീടുകളിലും ആഡംബര ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top