19 November Monday

വർഗീയതയ‌്ക്കും തീവ്രവാദത്തിനും എതിരെ ഐഎൻഎൽ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018


കൊച്ചി
വർഗീയതയ‌്ക്കും തീവ്രവാദ ചിന്തകൾക്കുമെതിരെ ഐഎൻഎലിന്റെ നേതൃത്വത്തിൽ ആഗസ്ത് ഒന്നുമുതൽ 31 വരെ  ക്യാമ്പയിൻ  നടത്തുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ‌്ച വൈകിട്ട‌് നാലിന് ഹൈക്കോടതി ജങ‌്ഷനിൽ ചേരുന്ന പൊതുയോഗത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.

ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ജില്ലാ പ്രസിഡന്റ് എൻ എ മുഹമ്മദ് നജീബ്, ജില്ലാ ജനറൽ സെക്രട്ടറി ജലീൽ, ട്രഷറർ ഇസ്മയിൽ, എൻവൈഎൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രധാന വാർത്തകൾ
Top