16 November Friday

കോഫിഹൗസ‌്: അഴിമതി അന്വേഷിക്കണമെന്ന‌് വിജിലൻസ‌് കോടതി

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


തൃശൂർ
തൃശൂർ ആസ്ഥാനമായുള്ള ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് കോ‐ഓപ്പറേറ്റീവ് സൊസൈറ്റിയുടെ  ഭരണസമിതി അംഗങ്ങൾക്കും മറ്റുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. സംഘത്തിലെ അംഗമായ കെ എസ് സഞ്ജു ഫയൽ ചെയ്ത ഹർജിയിൽ ജഡ്ജി എ ഹാരിസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇന്ത്യാകോഫി ബോർഡിന്റെ കീഴിൽ ആലപ്പുഴ കെഎസ്ആർടി സ്റ്റാൻഡിലും തൃശൂർ കൊരട്ടിയിലും ആരംഭിച്ച ഇന്ത്യൻ കോഫി ഹൗസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ വാടകയ‌്ക്ക് എടുത്തതിലും തുടർ നിർമാണ പ്രവൃത്തികൾ ചെയ്തതിലും കോഫി ഹൗസിലേക്ക് ആവശ്യമായ കാപ്പിക്കുരു വാങ്ങിയതിലും സാമ്പത്തിക ക്രമക്കേടും അഴിമതിയും  നടന്നുവെന്നാണ്   പരാതി.

സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് ഇ എസ് ജോജി, ഇപ്പോഴത്തെ പ്രസിഡന്റ് പി ആർ കൃഷ്ണ പ്രസാദ്, ബോർഡ് അംഗങ്ങളായ എസ് എസ് അനിൽകുമാർ, കെ കെ രാജീവ് എന്നിവരുൾപ്പെടെ കഴിഞ്ഞ ഭരണസമിതയിലെ പത്ത് ബോർഡ് അംഗങ്ങൾക്കും കെഎസ്ആർടിസി സിവിൽ ആൻഡ‌് പ്രോജക്ട് വിഭാഗം ചീഫ് എൻജിനിയർ ആർ ഇന്ദു,  കീർത്ത കൺസ്ട്രക്ഷൻ ഉടമ ആലപ്പുഴ സ്വദേശി തോമസ് ചാക്കോ, കൊരട്ടി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കെ വി ജോണി എന്നിവർക്കെതിരെയാണ് അന്വേഷണത്തിന‌് ഉത്തരവ‌്. ഹരജിക്കാരനുവേണ്ടി അഡ്വ. സബീർ അഹമ്മദ് ഹാജരായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top