12 December Wednesday

കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഇരിണാവില്‍ നിന്ന് മാറ്റരുത്; മുഖ്യമന്ത്രി കേന്ദ്രപ്രതിരോധ മന്ത്രിയുമായി ചര്‍ച്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 19, 2018

തിരുവനന്തപുരം > കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെ നിന്നും മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ട് ആവശ്യപ്പെട്ടു.

ഏഴിമല നാവിക അക്കാദമിക്ക് സമീപത്തായി കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് സ്ഥലം 2011ല്‍ തന്നെ കൈമാറിയിട്ടുണ്ട്. അന്നത്തെ പ്രതിരോധമന്ത്രി ഈ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാല്‍ തീരദേശനിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ച് പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല. എന്നാല്‍, തീരദേശനിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുളള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്.

ഇതു കണക്കിലെടുത്ത് പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇടപെടണമെന്ന് പ്രതിരോധമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെ ന്നും മുഖ്യമന്ത്രി  പ്രതിരോധ മന്ത്രിക്ക് ഉറപ്പു നല്‍കി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top